ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 63,772 ആയി. ഇന്നലെ മാത്രം 91 പേര്‍ മരിച്ചതോടെ മൊത്തം കൊവിഡ് മരണം 1,290 ആയി.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 2,156 കേസുകളും ബംഗളൂരു നഗരത്തില്‍ മാത്രമാണ്. സംസ്ഥാനത്തെ 88 ലാബുകളിലായി ഇതുവരെ 10 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി.
കര്‍ണാടകയില്‍ ഇതുവരെ 23,065 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ ചികിത്സയിലുള്ള 39,065 പേരില്‍ 38,791 പേരും ആശുപത്രി ഐസൊലേഷനുകളില്‍ സുരക്ഷിതരാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. 579 പേര്‍ ഐ.സി.യുവിലാണ്.
അതേസമയം, കല്‍ബുര്‍ഗി ജില്ലയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 27 വരെ നീട്ടി.