ബംഗലൂരു: ഓഫിസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ക്വാറന്റൈനില്‍ പോയി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസായ കൃഷ്ണ അടച്ചിടുകയും ചെയ്തു.
യെദ്യൂരപ്പയുടെ ഡ്രൈവര്‍ക്കും അദ്ദേഹത്തിന്റെ ദാവാല്‍ഗിരിയിലെ വസതിയിലെ പാചകക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് യെദ്യൂരപ്പ ക്വാറന്റീനില്‍ പോയത്.
യെദ്യൂരപ്പയുടെ ആരോഗ്യം തൃപ്തികരമാണെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രേണുകാചാര്യ എം.പി അറിയിച്ചു.
കുമാര പാര്‍ക്ക് റോഡിലെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് മുഖ്യമന്ത്രി ക്വാറന്റീനില്‍ കഴിയുന്നത്. ഔദ്യോഗിക പരിപാടികളെല്ലാം യെദ്യൂരപ്പ റദ്ദാക്കിയിട്ടുണ്ട്.