ഉപ്പള കുക്കാറിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

0
199

ഉപ്പള: (www.mediavisionnews.in) പുഴയിലേക്ക് ടാങ്കർ ലോറി മറിഞ്ഞു രണ്ട് ജീവനക്കാർക്ക്  പരിക്ക്. വ്യാഴാഴ്ച്ച രാത്രി 8.30 മണിയോടെ കുക്കാർ പാലത്തിലാണ് അപകടം. മംഗളുരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്ക് ഇടിക്കാത്തിരിക്കാൻ വേണ്ടി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയാണ് ഉണ്ടായത്. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്നാണ് പുഴയിൽ കുടുങ്ങിയ ജീവക്കാരെ രക്ഷപ്പെടുത്തിയത്. ജീവനക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here