ഉപ്പള: (www.mediavisionnews.in) അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞുക്കൊണ്ടിരിക്കുമ്പോഴും അമിതമായ ഇന്ധന നികുതി-വില വർധന ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാരുകളുടെ കൊള്ളക്കെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധം. ബസ്സ് കെട്ടിവലിച്ചാണ് യൂത്ത്‌ലീഗ് പ്രതിഷേധം പ്രകടിപ്പിച്ചത്. മംഗൽപ്പാടി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയാണ് ബസ്സ് വടം കൊണ്ട് കെട്ടി വലിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, ജനറൽ സെക്രട്ടറി ആസിഫ് ഉപ്പള, ട്രഷറർ ഫാറൂഖ് മാസ്റ്റർ, മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം സലിം, ട്രഷറർ ഉമ്മർ അപ്പോളോ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഫൽ ചെറുഗോളി, പഞ്ചായത് ഭാരവാഹികളായ റഷീദ് പത്വാടി, റഫീഖ് ബേക്കൂർ, നൗഷാദ് പത്വാടി, സർഫ്രാസ് പെരിങ്കടി, സമീർ ഉപ്പള, ആസിഫ് മുട്ടം, ഖലീൽ ഹേരൂർ, ബി.എം താഹിർ, ഗോൾഡൻ റഹ്‌മാൻ, ഉമ്മർ ബൈങ്കിമൂല, ഉമ്പായി പെരിങ്കടി, റഹീം പള്ളം, ഷാഫി പത്വാടി, ചെമ്മി പഞ്ചാര, ഹമീദ് പൂനെ, മുഫാസി കോട്ട, നമീസ് കുതുകോട്ടി തുടങ്ങിയവർ നേതൃത്വം നൽകി.