ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തില്‍ പ്രവേശന വിലക്ക്

0
267

കുവൈത്തില്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, എന്നീ ഏഴ് രാജ്യക്കാര്‍ക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

അതേ സമയം ഈ ഏഴു രാജ്യങ്ങള്‍ ഒഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ യാത്രാ അനുമതി നല്‍കും. വിഷയത്തില്‍ കുവൈറ്റുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്. ഈ മാസം 23 മുതല്‍ ഇന്ത്യയിലേക്ക്  കുവൈറ്റില്‍ നിന്ന് വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here