അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ചെറുകിട വ്യാപാരികൾ ദുരിതത്തിൽ – യൂത്ത് ലീഗ്

0
181

മഞ്ചേശ്വരം: (www.mediavisionnews.in) കോവിഡ്-19 സാമൂഹിക വ്യാപനത്തിന്റെ മൂന്നാം ഘട്ട ലക്ഷണം കണ്ട് തുടങ്ങിയെന്ന് പറഞ്ഞ് ജില്ലാ ഭരണ കൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അശാസ്ത്രീയവും, ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുഖ്താർ എ, ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ്-19 ന്റെ നിയന്ത്രണം തുടങ്ങിയ മാർച്ച് മാസം മുതൽ ഇന്ന് വരെ എല്ലാ വ്യാപാരികളും നല്ല രീതിയിൽ സഹകരിച്ചു. പക്ഷെ ഇപ്പോൾ വീണ്ടും നിയന്ത്രണത്തിന്റെ പേരിൽ കടകൾ അടപ്പിക്കുന്നതും, അവശ്യ വസ്തു കടകളെ 11 മണി മുതൽ 5 മണി വരെ മാത്രം അനുവദിക്കുന്നതും, തികച്ചും അശാസ്ത്രീയവും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

കെ.എസ്.ആർ.ടി.സി ബസ്സിലും, മന്ത്രി പൂങ്കാവൻമാരുടെ പരിപാടികളിലും, സമരങ്ങളിലും, യാതൊരു നിയന്ത്രണവുമില്ല. പൊതു ജനങ്ങളും പാവപ്പെട്ട ചെറുകിട വ്യാപാരികളും നിയന്ത്രണ വിധേയമാകണമെന്നത് എവിടത്തെ ന്യായമാണ്, ജില്ലാ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും കുറച്ചു കൂടി അസൂത്രണത്തോടെ നിയന്ത്രണം നടപ്പിലാക്കണമെന്നും, അതലെങ്കിൽ സാധാരണക്കാരാണ് ദുരിതം അനുഭവിക്കേണ്ടി വരുകയെന്നും മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുഖ്താർ.എ, ജനറൽ സെക്രട്ടറി ബി.എം.മുസ്തഫ പ്രസ്താവനയിലറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here