​കാസർകോട് മൊഗ്രാൽപൂത്തൂർ​ സ്വദേശി മരിച്ചത്​ ചികിത്സതേടും മുമ്പ്​; സംസ്​ഥാനത്തെ​ കോവിഡ്​ മരണത്തിൽ ഉൾപ്പെടുത്തിയില്ല

0
216

കാസർകോട്​: (www.mediavisionnews.in) ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ചശേഷം കോവിഡ്​ സ്​ഥിരീകരിച്ച കാസർകോട്​ മൊഗ്രാൽപൂത്തൂർ സ്വദേശി ബി.എം. അബ്​ദുറഹിമാൻെറ പേര്​ സംസ്​ഥാന സർക്കാരിൻെറ കോവിഡ്​ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംസ്​ഥാനത്ത്​ ചികിത്സ തേടുന്നതിന്​ മുമ്പ്​ മരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ സംസ്​ഥാനത്തെ കോവിഡ്​ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്​. 

കർണാടകയിലെ ഹുബ്ല​യിൽ വ്യാപാരിയായിരുന്നു അബ്ദുറഹിമാൻ. ഇദ്ദേഹത്തിന്​ പനി ബാധിച്ചതിനെ തുടർന്ന്​ ചൊവ്വാഴ്​ച വെളുപ്പിന്​ 3.30 ഓടെ തലപ്പാടിയിലേക്ക്​ പുറപ്പെട്ടു. അവിടെയെത്തിയപ്പോഴേക്കും ആരോഗ്യനില വഷളായതിനെ തുടർന്ന്​ കാസർകോട്​ ജനറൽ ആശുപത്രിയിലേക്ക്​ ബന്ധുക്കൾ കൊണ്ടുപോകുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന്​ ഇദ്ദേഹത്തിൻെറ സ്രവം പരിശോധനക്കായി ശേഖരിക്കുകയും രോഗം സ്​ഥിരീകരിക്കുകയുമായിരുന്നു. 

എന്നാൽ സംസ്​ഥാനത്തെ കോവിഡ്​ മരണങ്ങളുടെ പട്ടികയിൽ അബ്​ദുറഹിമാൻെറ മരണം ഉൾപ്പെടുത്താൻ കഴിയില്ലെന്ന്​ ജില്ല കലക്​ടർ ഡി. സജിത്​ ബാബു അറിയിക്കുകയായിരുന്നു. കേരളത്തി​ലേക്ക്​ വരുന്നവഴിയാണ്​ ഇദ്ദേഹം മരിക്കുന്നത്​. നിലവിൽ കാസർകോട്​ നിവാസിപോലുമല്ലാത്ത ഇദ്ദേഹത്തിൻെറ മരണം എങ്ങനെ കേരളത്തിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടു​ത്താനാകുമെന്നും കലക്​ടർ ചോദിച്ചതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. 

കഴിഞ്ഞ 20 വർഷത്തോളമായി കർണാടകയിലെ ഹുബ്ലിയിലാണ്​ ഇദ്ദേഹത്തിൻെറ സ്​ഥിരതാമസം. ആശുപത്രിയിൽ എത്തിക്കുന്നതിന്​ മുമ്പ്​ അദ്ദേഹം മരിച്ചതായി അധികൃതരും പറയുന്നു. ഈ കാരണത്താൽ സംസ്​ഥാനത്തെ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന്​ കലക്​ടർ പറഞ്ഞു. സംസ്​ഥാനത്തെ മരണങ്ങള​ുടെ പട്ടികയിൽ അബ്​ദുറഹിമാനെയും ഉൾപ്പെടുത്തണമെന്നാണ്​ ബന്ധുക്കളുടെ ആവശ്യം. അതേസമയം സംഭവത്തിൽ കാസർകോട്​ എം.പി രാജ്മോഹൻ ഉണ്ണിത്താൻ ജില്ല മെഡിക്കൽ ഓഫിസറോട്​ വിശദീകരണം ആവശ്യ​പ്പെട്ടതായാണ്​ വിവരം. 

LEAVE A REPLY

Please enter your comment!
Please enter your name here