സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

0
198

കേരളത്തിൽ കോവിഡ് മരണം ഉയരുന്നു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പറയിൽ തങ്കരാജ് (69) ആണ് മരിച്ചത്. ഹൃദ്രോ​ഗബാധിതനായ തങ്കരാജ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 43 ആയി ഉയർന്നു.

ഡല്ലൂരിൽ നിന്നും ഭാര്യയ്ക്കും മരുമകൾക്കുമൊപ്പം നാട്ടിലെത്തിയ തങ്കരാജിന്റെ ആദ്യ പരിശോധനാ ഫലം തന്നെ പോസിറ്റീവ് ആയിരുന്നു. ഇതുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു.

ഗർഭിണിയായ മരുമകൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമാവുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് വൈറസ് വ്യാപനം ഉയരുന്നതിന് പിന്നാലെ മരണങ്ങളും ഉയരുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസവും രണ്ട് മരണം വരെ ദിവസവും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here