കൊല്ലം | കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) ആണ് മരിച്ചത്.
കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. അതേ സമയം ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു ഇനിയും കണ്ടെത്താനായിട്ടില്ല.