വനിത വികസന കോർപ്പറേഷൻ ഏറ്റെടുത്ത് നിർമിച്ച ഷീ ടോയ്‌ലെറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കും; പഞ്ചായത്ത് പ്രസിഡണ്ട്

0
155

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് 2018 – 19 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ബന്തിയോട് ടൗണിൽ നിർമിച്ച ഷീ ടോയ്‌ലറ്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്. ടോയ്‌ലറ്റ് നിർമാണത്തിന് ഏഴു ലക്ഷം രൂപയാണ് തുക വകയിരുത്തിയിരുന്നത്. സംസ്ഥാന സർക്കാറിനു കീഴിലെ വനിത വികസന കോർപ്പറേഷനാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. പദ്ധതി നടപ്പിലക്കുന്നതിനുള്ള തുക വനിത വികസന കോർപ്പറേഷനാണ് നൽകിയത്. പ്രസ്തുത കോർപ്പറേഷന്റെ ചെയർമാൻ സി.പി.എം നേതാവും ഷൊർണൂർ മുൻ എം.എൽ.എയുമായ കെ.എസ് സലീഖയാണ്.

ഷീ ടോയ്‌ലറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വൻ അഴിമതി നടത്തിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇതിന്റെ നിർമാണം നടത്തി ബാക്കി വരുന്ന തുക വരും വർഷങ്ങളിലെ പരിപാലനത്തിനു വേണ്ടിയാണെന്നും, യഥാർഥ്യം ഇങ്ങനെയായിരിക്കെ പഞ്ചായത്ത് അഴിമതി നടത്തിയെന്ന തരത്തിലാണ് അപവാദങ്ങൾ ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർകെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. പദ്ധതി നടപ്പിലാക്കുന്നതിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് മുഖ്യ മന്ത്രിക്കും കേരള വനിത ശിശു വികസന ക്ഷേമ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here