ലോകത്ത് കോവിഡ് രോ​ഗികൾ ഒന്നേക്കാൽ കോടിയിലേക്ക്; മരണം 5,29,113

0
221

ലോകത്ത് കോവിഡ് രോ​ഗബാധയേറ്റവരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്ക് പ്രകാരം നിലവിൽ 1,11,90,678 രോ​ഗബാധിതരാണുള്ളത്.

5,29113 പേർ രോഗം ബാധിച്ച്​ മരിച്ചു. 62,97,610 പേർ രോഗമു​ക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലു​ണ്ട്​. അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ നാശം വിതച്ചത്​. 28,90,588 പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 1,32,101 പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ബ്രസീലിൽ കോവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 15,39,081 ആയി.

റഷ്യയിൽ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്. ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം 41,988 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here