മത്സ്യത്തൊഴിലാളികളുടെയും വ്യാപാരീകളുടെയും ദുരിതത്തിന് പരിഹാരം വേണം: എം.സി ഖമറുദ്ധീൻ

0
202

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ തീര പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം മൂലം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലകളിലെ കുടുംബങ്ങൾ ഒന്നടങ്കം പട്ടിണിയിലേക്ക് പോവുന്ന സാഹചര്യമാണുള്ളത്. ചെമ്മീൻ ചാകരയടക്കം ഉണ്ടാവാറുള്ള ഈ സമയത്തെ മത്സ്യബന്ധന മേഖലയിലെ നിരോധനം മത്സ്യത്തൊഴിലാളീ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഈ വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനും കർശന നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി കൊടുക്കുവാനും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടതായി എം.സി ഖമറുദ്ധീൻ എം.എൽ.എ അറിയിച്ചു.

കൂടാതെ ആദ്യ ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ വസ്ത്ര വ്യാപാരികൾ ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ബലിപെരുന്നാളിനോടനുബന്ധിച്ച് വലിയ അളവിൽ വസ്ത്രങ്ങൾ സ്റ്റോക്കെടുത്തു വെച്ചിരുന്നു. ഇതിൽ പലരും കടം വാങ്ങിയും മറ്റുമാണ് സ്റ്റോക്കെടുത്തത് എന്നാൽ പൊടുന്നനെയുണ്ടായ കോവിഡ് വ്യാപനവും നിരോധനാജ്ഞയും വസ്ത്ര വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരുക്കുകയാണ്. ഈ സാഹചര്യത്തിൽ പെരുന്നാൾ വരെയെങ്കിയും കണ്ടെയ്ൻമെൻറ് സോണുകളിലെ വസ്ത്രാലയങ്ങൾ കർശന നിബന്ധനകളോടെ സമയപരിധി വെച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി എം.സി ഖമറുദ്ദീൻ എം.എൽ.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here