ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിരോധനാജ്ഞ

0
197

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഈ മേഖലകളില്‍ ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടാകും. ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയും വാഹന ഗതാഗതം നടത്തുകയും ചെയ്യാമെങ്കിലും എല്ലായിടത്തും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. സമ്പര്‍ക്കത്തിലൂടെ അടക്കം ജില്ലയില്‍ കോവിഡ് കേസുകള്‍ ഏറെ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളിലൂടെ രോഗവ്യാപനം തടയുന്നതിനുള്ള തീരുമാനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുതിരുകയാണ്. ഇന്നലെയും 22നും ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ടിരുന്നു. ഇത് വളരെ ഗൗരവകരമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here