ബംഗളൂരു: കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം കർണാടകയിൽ 5000 കടന്നു. 5030 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റദിനം കോവിഡ് കേസുകളുെട എണ്ണം 5000 കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരായവരുടെ എണ്ണം 80,863 ആയി.
ബംഗളൂരുവിലെ 48 പേരടക്കം സംസ്ഥാനത്ത് 97 പേർ കൂടി വ്യാഴാഴ്ച മരിച്ചു. ദക്ഷിണ കന്നട, ഉഡുപ്പി, മൈസൂരു, കലബുറഗി, ധാർവാഡ്, റായ്ച്ചൂർ, ബെളഗാവി ജില്ലകളിലും കേസുകൾ വർധിച്ചു. മൈസൂരുവിൽ എട്ടും ദക്ഷിണ കന്നടയിൽ ഏഴും പേർ ഇന്ന് മരണത്തിന് കീഴടങ്ങി.
2071 പേരാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രോഗമുക്തി നേടിയത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 640 പേരടക്കം 49,931 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 1.3 ലക്ഷം പേരാണ് നിരീക്ഷണത്തിലുള്ളത്.
ബംഗളൂരുവിൽ 2207 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 39,200 ആയി. 1038 പേർ കൂടി രോഗമുക്തി നേടി. 29,090 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ബംഗളൂരു നഗരത്തിൽ 48 പേർകൂടി മരിച്ചതോടെ ആകെ മരണം 783 ആയി. 361 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
ബംഗളൂരുവിൽ മൂന്നും മൈസൂരുവിൽ രണ്ടും പേർ വീടുകളിലാണ് മരിച്ചത്. മരണശേഷം ശേഖരിച്ച സാമ്പിളിെൻറ പരിശോധനാഫലം പോസിറ്റീവായി. ബംഗളൂരുവിൽ ഇത്തരം കേസുകൾ വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.