കേരളം സമൂഹവ്യാപനത്തിന്‍റെ വക്കില്‍; എങ്ങും സൂപ്പര്‍ സ്പ്രെഡ് സാധ്യത: ജാഗ്രത

0
147

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കില്‍ കേരളം. അതിന്‍റെ ആദ്യപടിയായ സൂപ്പര്‍ സ്പ്രെഡ് ചില ക്ലസ്റ്ററുകളില്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയില്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാ ജില്ലകളിലും സൂപ്പര്‍ സ്പ്രെഡ് സാധ്യത നിലനല്‍ക്കുന്നു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങള്‍ കൂടുന്നത് ഒഴിവാക്കുകയാണ് ഇത് തടയാനുള്ള ഏക മാര്‍ഗം. രോഗവ്യാപനത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്ന മാര്‍ക്കറ്റുകള്‍ മിക്ക ജില്ലകളിലും അടച്ചു. 

തിരുവനന്തപുരം പൂന്തുറയില്‍ കന്യാകുമാരിയില്‍നിന്ന് മീനെടുത്ത് കുമരിച്ചന്തയില്‍ വിറ്റ മല്‍സ്യത്തൊഴിലാളിയില്‍ തുടങ്ങിയ രോഗവ്യാപനം മൂന്നു വാര്‍ഡുകളിലായി 243പേരിലെത്തി നില്‍ക്കുന്നു. എറണാകുളം ജില്ലയില്‍ ആലുവ, എറണാകുളം ചെല്ലാനം മാര്‍ക്കറ്റുകളിലായി 51പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് പച്ചക്കറി മൊത്തവിതരണം കേന്ദ്രത്തിലെ നാലു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട കുമ്പഴ മാര്‍ക്കറ്റിലെ രണ്ട് മല്‍സ്യതൊഴിലാളികളും രോഗ ബാധിതരായി. ഈ മാര്‍ക്കറ്റുകളെല്ലാം അടച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് രോഗപ്രതിരോധം ഒരുക്കിയില്ലെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളും രോഗവ്യാപന കേന്ദ്രമായി മാറും. 

LEAVE A REPLY

Please enter your comment!
Please enter your name here