കാസര്‍കോട് (www.mediavisionnews.in) : ജില്ലയില്‍ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18) കുമ്പോല്‍ (വാര്‍ഡ് ഒന്ന്) എന്നിവ അടുത്ത ഏഴു ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടു.
ഈ ദിവസങ്ങളില്‍ ഇവിടെ കടകള്‍ ഉള്‍പ്പടെ സ്ഥാപനങ്ങള്‍ അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കോവിഡ് നിര്‍വ്യാപനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു.
ഇവിടെ ഓട്ടോ- ടാക്സി സ്റ്റാന്റുകള്‍ അനുവദിക്കില്ല. ബസില്‍ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.