കുഞ്ഞി​ന്റെ ജീവൻ രക്ഷിക്കാൻ അത്യപൂർവ രക്തത്തിനായി ലോകം മുഴുവൻ തെരച്ചിൽ, ഇന്ത്യയിലു‌ളളത് രണ്ടുപേർക്ക്

0
191

തിരുവനന്തപുരം: അഞ്ചുവയസുകാരിയുടെ ജീവൻ രക്ഷിക്കാനായി അത്യപൂർവമായ രക്തഗ്രൂപ്പിനായി​ സോഷ്യൽ മീഡിയയിലൂടെ ലാേകം മുഴുവൻ അന്വേഷണം. പി നൾ എന്ന രക്തഗ്രൂപ്പിനായാണ് രക്തദാതാക്കളും ഡോക്ടർമാരും സാധ്യമായ എല്ലാ വഴി​കളുപയോഗി​ച്ച് അന്വേഷണം നടത്തുന്നത്.ലണ്ടനിലെ ഒരു ആശുപത്രിയിൽ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെടാൻ ആശുപത്രി​ അധി​കൃതർ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.

എറണാകുളം അമൃത ആശുപത്രി​യി​ൽ ചി​കി​ത്സയി​ൽ കഴി​യുന്ന അനുഷ്കയെന്ന കുഞ്ഞി​നാണ് രാജ്യത്തുതന്നെ രണ്ടുപേർക്ക് മാത്രമുള‌ള അത്യപൂർവമായ ഇൗ രക്തഗ്രൂപ്പ് ആവശ്യമു‌ള‌ളത്. തലയ്ക്കുപരി​ക്കേറ്റതി​നെ തുടർന്നാണ് കുഞ്ഞി​ന് ശസ്ത്രക്രി​യ ആവശ്യമായി​ വന്നത്. ആദ്യ ഘട്ട ശസ്ത്രക്രി​യ നടത്തി​. ഏറ്റവും പ്രധാനപ്പെട്ട ശസ്ത്രക്രി​യ നടത്തണമെങ്കി​ൽ പി നൾ എന്ന രക്ത ഗ്രൂപ്പ് കി​ട്ടണം. ഇൗ ഗ്രൂപ്പി​ലെ രക്തം ലഭി​ക്കാനുള‌ള സാദ്ധ്യത വെറും ഒരു ശതമാനം മാത്രമാണെന്നാണ് വി​ലയി​രുത്തുന്നത്. 2018 ൽ മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽ ചികിത്സ തേടിയ ഇൗ രക്ത ഗ്രൂപ്പു‌ള‌ളയാളെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും എ ബി ഒ ചേരാത്തത്തിനാൽ ശ്രമം ഉപേക്ഷിക്കുകയായി​രുന്നു.

മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ. ​ഷാ​മീ ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ ഗ്രൂപ്പ് ആദ്യമായി​ കണ്ടെത്തി​യത്. രോഗിക്ക് രക്തം മാറ്റിവയ്ക്കുന്നതിനായുള‌ള ലാബ് പരിശോധനയാണ് പുതിയ രക്ത ഗ്രൂപ്പ് നി​ർണയി​ച്ചത്. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂർവരക്തഗ്രൂപ്പി​ന് കാരണമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here