കാസർകോട് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു

0
193

കാസർകോട്: (www.mediavisionnews.in) സമ്പർക്കത്തിലൂടെ  ജില്ലയിൽ  കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ പുതുതായി 7 പേർ  ഉൾപ്പെടെ  89 രോഗികളാണ് ഇതുവരെ ജില്ലയിൽ ഉണ്ടായത്.  രണ്ടാം ഘട്ടത്തിൽ 69 ആയിരുന്നു. മൂന്നാം ഘട്ടത്തിൽ 20 രോഗികളാണ്. സമ്പർക്ക രോഗികളായവരിൽ ചിലരുടെ രോഗ ഉറവിടം പോലും ഇതുവരെ വ്യക്തമായിട്ടില്ല.  ഇന്നലെ സ്ഥിരീകരിച്ചവരിൽ 3 പേർ സ്വകാര്യ ലാബിൽ ജോലി ചെയ്യുന്നവരാണ്.

അതിനാൽ ലാബിലേക്ക് എത്ര പേർ എത്തിയിട്ടുണ്ടാകുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിച്ചു  തുടങ്ങി.  ലാബ് അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലെ ജോലി ചെയ്ത രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിലേറെ പേരാണ് സമൂഹ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനുണ്ടാകുന്നത്. ഇതിനു പുറമേ ജനപ്രതിനിധികൾ, ആരോഗ്യ–പഞ്ചായത്ത് വകുപ്പ് ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകരടക്കമുള്ളവർ സമൂഹ അടുക്കളയുമായി നിരന്തരമായി ബന്ധപ്പെടുന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here