കാസര്‍കോട്: (www.mediavisionnews.in) ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ തുടങ്ങിയ മുഴുവന്‍ കായിക വിനോദങ്ങളും ജൂലൈ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം. കളിയിലേര്‍പ്പെടുന്ന കുട്ടികള്‍ 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെയും ക്ലബ്ബ് ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു.