മഞ്ചേശ്വരം: (www.mediavisionnews.in) കാറില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മൊര്‍ത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനി (25)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച മഞ്ചേശ്വരം പൊലീസ് പിന്‍തുടര്‍ന്ന സ്വിഫ്റ്റ് കാര്‍ മൊര്‍ത്തണ ബട്ടിപദവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പൊലീസ് എത്തും മുമ്പേ കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍പെട്ട കാറില്‍ നിന്ന് 9.5 കിലോ കഞ്ചാവും വ്യാജ നമ്പര്‍ പ്ലേറ്റും പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്ന ഹുസൈനിനെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ മൊര്‍ത്തണയില്‍ വെച്ചാണ് ഹുസൈനിനെ പിടികൂടിയത്.