കേരളത്തിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) ആണ് മരിച്ചത്. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം നാല് ആയി.
കോവിഡ് ന്യുമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലൈ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഇന്ന് മറ്റ് കോവിഡ് മരണങ്ങൾ കൊല്ലത്തും കോഴിക്കോടുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്.
കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദിന്റേത് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം.