ആഘോഷങ്ങളില്ലാതെ പ്രാര്‍ഥനയുടെ ബലിപെരുന്നാള്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല

0
167

കോഴിക്കോട്: ആഘോഷങ്ങളില്ലാതെ പ്രാര്‍ഥയുടെ ബലിപെരുന്നാള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ ആളുകളെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബലി കര്‍മത്തിനും അഞ്ചിലധികം പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

കൊറോണ എന്ന മഹാമാരിക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മയിലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍പുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം.

സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം പാടില്ലെന്നാണ് നിര്‍ദേശം. ഈദ്ഗാഹുകളില്ല.
പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് ത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here