സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ നടപടി

0
237

കാസര്‍കോട്: സമയപരിധി കഴിഞ്ഞും കടകള്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെ പൊലീസ് പരിശോധനയില്‍ രാത്രി തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ നടപടി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രാത്രി ഒമ്പതിന് ശേഷമായിരുന്നു പരിശോധന. മൊഗ്രാല്‍, ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, കടകള്‍ എന്നിവ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. രാത്രി 11.30 വരെയും ചില ഹോട്ടലുകള്‍ തുറന്ന് വെച്ചിരുന്നു. ഉടമകളോടും ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. സമയപരിധി ലംഘിച്ചതിനാല്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. രാത്രി 9 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും സമയപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാമെന്നും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here