തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ആകെ 124 ഹോട്ട്സ്പോട്ടുകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളും, കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്പ്പെടുത്തിയായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന്മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്.