വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പിഴ ഒഴിവാക്കി

0
179

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നല്‍കിയ ബില്ലില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കി. ഇത് കൂടാതെ അഞ്ച് തവണകളായി ബില്‍ അടക്കുവാനുള്ള അവസരം കെഎസ്ഇബിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പിഴ / പലിശയും കെഎസ്ഇബി ഡിസംബര്‍ 31 വരെ ഒഴിവാക്കി.

നിലവില്‍ മെയ് 16 വരെ നല്‍കിയിരുന്ന സമയമാണ് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യം കൊവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ കറണ്ട് ചാര്‍ജ് അടക്കുവാന്‍ അഞ്ച് തവണകള്‍ തെരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പിഴ / പലിശയിളവ് ബാധകമായിരിക്കും.

കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഡിസംബര്‍ 15 വരെ ഫിക്‌സഡ് ചാര്‍ജ് അടക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പിഴ / പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. നിലവിലെ കൊവിഡ് പ്രത്യേക സാഹചര്യം മുന്‍നിറുത്തിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെഎസ്ഇബി ഈ തീരുമാനം എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here