വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് യൂത്ത് ലീഗ്; ‘ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായ ഭിന്നതയുണ്ട്’

0
156

മലപ്പുറം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്താനുള്ള മുസ്‌ലിം ലീഗ് ശ്രമങ്ങള്‍ക്കെതിരെ രംഗത്തെത്തി യൂത്ത് ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് യൂത്ത് ലീഗ് പ്രതികരണം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട. ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായ ഭിന്നതയുണ്ട്. അടവുസഖ്യവും വേണ്ട എന്നാണ് യൂത്ത് ലീഗ് നിലപാട്.

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്ന കാര്യത്തില്‍ ലീഗില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗ് നീക്കത്തില്‍ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മറുപടി പറയണമെന്നാവശ്യപ്പെട്ട എളമരം കരീമിലൂടെ സി.പി.ഐ.എമ്മും വിഷയത്തില്‍ ഇടപെട്ട് തുടങ്ങിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ലീഗ് ആലോചിച്ചിട്ടില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞിരുന്നു. അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here