റൊണാള്‍ഡോക്ക് ചരിത്രനേട്ടം; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോളര്‍

0
344

ന്യൂയോര്‍ക്ക് (www.mediavisionnews.in): ശതകോടീശ്വരനായ ലോകത്തിലെ ആദ്യ ഫുട്ബോളറെന്ന ബഹുമതി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ടീം സ്പോര്‍ട്സില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ കായികതാരമാണ് റൊണാള്‍ഡോ. 105 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം റൊണാള്‍ഡോ സ്വന്തമാക്കിയതെന്ന് ഫോര്‍ബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ 100 പ്രമുഖ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റൊണാള്‍ഡോ. കെയ്‌ലി ജെന്നര്‍, കാനൈ വെസ്റ്റ്, റോജര്‍ ഫെഡറര്‍ എന്നിവരാണ് വരുമാനത്തില്‍ റൊണാള്‍ഡോക്ക് മുമ്പിലുള്ളത്.

കളിക്കളത്തില്‍ തന്റെ മുഖ്യ എതിരാളിയായ അര്‍ജന്റീനിയന്‍ താരം ലിയോണല്‍ മെസിയെ പിന്നിലാക്കിയാണ് റൊണാള്‍ഡോ ശതകോടീശ്വരന്‍മാരുടെ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്ബോള്‍ താരമായത്. 2020ല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ല്‍ റൊണാള്‍ഡോക്ക് പിന്നില്‍ അഞ്ചാമതാണ് മെസി.


അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്, ബോക്‌സിംഗ് ഇതിഹാസം ഫ്‌ളോയ്‌ഡ് മെയ്‌വെതര്‍  എന്നിവര്‍ക്ക് ശേഷം കായികരംഗത്ത് സജീവമായിരിക്കെതന്നെ ശതകോടീശ്വര ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ കായികതാരമാണ് റൊണാള്‍ഡോ. 17 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറില്‍ റൊണാള്‍ഡോയുടെ ഇതുവരെയുള്ള സമ്പാദ്യം 650 മില്ല്യണ്‍ ഡോളറാണ് (ഫുട്‌ബോളില്‍ നിന്നുള്ള ശമ്പളം മാത്രം). 2022 ജൂണില്‍ യുവന്റസുമായുള്ള കരിയര്‍ അവസാനിക്കുമ്പോഴേക്കും ഇത് 765 മില്ല്യണ്‍ ഡോളറായി ഉയരും. ആകെ വരുമാനത്തിലെ ശേഷിച്ച 350 മില്ല്യണ്‍ ഡോളര്‍ റൊണാള്‍ഡോയ്ക്കു ലഭിക്കുക സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലൂടെയാണ്.

അതേസമയം മെസിക്കു ഫുട്‌ബോളില്‍ നിന്നും ശമ്പളമായി മാത്രം ഇതുവരെ ലഭിച്ചത് 605 മില്ല്യണ്‍ ഡോളറാണ്. ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുമ്പോഴേക്കും റൊണാള്‍ഡോയ്ക്കു പിന്നാലെ മെസിയും ശതകോടീശ്വരന്‍മാരുടെ ക്ലബ്ബിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here