രോഗം കൂടുന്നു, ശ്രദ്ധ കുറയുന്നു; സംസ്ഥാനത്ത് ഇനി കൂടുതല്‍ ഇളവുകളില്ല

0
223

തിരുവനന്തപുരം: (www.mediavisionnews.in) കോവി‍ഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. എന്നാൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനുള്ള തീരുമാനം.

റോഡ്, റെയില്‍മാര്‍ഗം അനുവാദമില്ലാതെ പലരും കേരളത്തിലേക്ക് എത്തുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് തടയും. മാസ്ക് , ശാരീരിക അകലം, സാനിറ്റെസേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയ ഇളവുകള്‍മാത്രമെ സംസ്ഥാനത്തും ഉണ്ടാകൂ.

കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചു. വീടുകളിലെ നിരീക്ഷണം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകും. സമൂഹവ്യാപനം ഒഴിവാക്കുക, മരണസംഖ്യ കുറയ്ക്കുക എന്നിവയാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രിസഭ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here