ദുബായ് (www.mediavisionnews.in) : രാജ്യത്തേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.
നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യു.എ.ഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതി. 17 രാജ്യങ്ങളലെ 107 ലാബോറട്ടറികളെയാണ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളായി ആദ്യഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.