മുസ്​ലിംകൾക്ക്​ ചികിത്സ നൽകരുതെന്ന​ ജീവനക്കാരുടെ വാട്​സാപ്പ്​ ​സന്ദേശം ചോർന്നു; ആശുപത്രിക്കെതിരെ കേസ്​​

0
264

ജയ്​പൂർ: സ്വകാര്യ ആശുപത്രിയിൽ മുസ്​ലിംകളായ രോഗികൾക്ക്​ ചികിത്സ നൽകരുതെന്ന്​ ആവശ്യപ്പെടുന്ന ഡോക്​ടർമാരടക്കമുള്ള   ജീവനക്കാരുടെ വാട്​സ്​ആപ്​​ ഗ്രൂപ്പിലെ സന്ദേശങ്ങൾ​ ചോർന്നു. രാജസ്​ഥാനിലെ ചുരു ജില്ലയിലെ സർദാർശഹർ എന്ന സ്​ഥലത്ത്​ പ്രവർത്തിക്കുന്ന ശ്രീചന്ദസ്​ ഭാരതീയ രോഗ്​ നിധാൻ കേന്ദ്രയെന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ മുസ്​ലിം വിരുദ്ധ സന്ദേശങ്ങളാണ്​ ഞായറാഴ്​ച വ്യാപകമായി പ്രചരിച്ചത്​. മുസ്​ലിം പരിഷത്ത്​​ സൻസ്​ഥാൻ ജില്ല പ്രസിഡൻറ്​ മഖ്​ബൂൽ ഖാൻ​ വിവരം പൊലീസിനെ ധരിപ്പിച്ചതോടെ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. 

‘നാളെ മുതല്‍ മുസ്‍ലിം രോഗികളുടെ എക്സ് റേ ഞാന്‍ എടുക്കില്ല, ഇതെന്‍റെ പ്രതിജ്ഞയാണ്’-ഒരു മുസ്​ലിം വിരുദ്ധ സന്ദേശം ഇങ്ങനെയായിരുന്നു. ‘ഹിന്ദുക്കള്‍ കോവിഡ് പോസിറ്റീവ്​ ആയി വരു​േമ്പാൾ, മുസ്‍ലിം ഡോക്ടര്‍മാർ ആണുള്ളതെങ്കിൽ അവരെ പരിശോധിക്കാറില്ല. അതുകൊണ്ട്​ ഞാനും ഒ.പിയിൽ മുസ്​ലിംകളെ പരിശോധിക്കില്ല. മാഡം ഇവിടെയില്ലെന്ന്​ പറഞ്ഞേക്കൂ’- മറ്റൊരു ഡോക്​ടർ ത​​െൻറ നിലപാട്​ പറഞ്ഞു. ‘നമുക്കെല്ലാവര്‍ക്കും മുസ്‍ലിം രോഗികളെ ചികിത്സിക്കാതിരിക്കാം’ -മറ്റൊരാൾ ആഹ്വാനം ചെയ്​തു. 

മുസ്​ലിംകളെ മുസ്​ലിം ഡോക്​ടർമാർ തന്നെ പരിശോധിക്ക​ണമെന്നാണ് ഗ്രൂപ്പിൽ നിന്നുള്ള ഒരു​പ്രധാന നിർദേശം. ചാറ്റ്​ പുറത്തായി വിവാദമായതോടെ ആശുപത്രി ഉടമ സുനിൽ ചൗധരി ഫേസ്​ബുക്കിലൂടെ മാപ്പു പറഞ്ഞു. ചൗധരിയുടെ ഡോക്​ടറായ ഭാര്യ ചാറ്റിൽ പങ്കാളിയാണെന്നാണ്​ വിവരം.  

എനിക്കോ എ​​െൻറ കീഴിലുള്ള ജീവനക്കാർക്കോ ഏതെങ്കിലും മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പടുത്താൻ താൽപര്യമില്ലെന്നും സംഭവത്തിൽ ആശുപത്രി ജീവനക്കാരും താനും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അ​േദ്ദഹം പറഞ്ഞു. തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകർ രാജ്യത്ത്​ കോവിഡ്​ പരത്തിയെന്ന്​ ആരോപണങ്ങൾ പടർന്നുപിടിച്ച ഏപ്രിൽ മധ്യത്തിൽ അയച്ചതാണ്​ സന്ദേശങ്ങളെന്ന്​ ചൗധരി അവകാശപ്പെട്ടു. 

സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ലോക്ക് ഡൗണ്‍ സമയത്താണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമായതായി സര്‍ദ്ദാര്‍പൂര്‍ പൊലീസ് സ്​റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രമേശ് പന്നു അറിയിച്ചു. മതസ്​പർധ വളർത്താൻ ശ്രമിക്കുകയും സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന്​ കാണിച്ച്​ കേസിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. 

LEAVE A REPLY

Please enter your comment!
Please enter your name here