മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ഉറപ്പാക്കണം: എ.ഇ.ഒ ഓഫീസ് എം.എസ്‌.എഫ് ഉപരോധിച്ചു

0
168

ഉപ്പള: (www.mediavisionnews.in) സൗകര്യങ്ങൾ ഉറപ്പ് വരുത്താതെ ഏകപക്ഷീയമായി ക്ലാസ്സ്‌ ആരംഭിച്ച് പിന്നോക്ക വിദ്യാർത്ഥികൾക്ക് പഠനം നിഷേധിച്ച സർക്കാർ നയത്തിനെതിരെയും മലപ്പുറത്തെ വിദ്യാർത്ഥിനി വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസ്സിന് സൗകര്യം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിഷയങ്ങൾ ഉന്നയിച്ച് എം.എസ്‌.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു.

ഓൺലൈൻ സൗകര്യമില്ലാത്ത മൂന്നുലക്ഷം വിദ്യാർഥികളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസുകൾക്ക് ഹാജർ നിർബന്ധമാക്കരുതെന്നും ആവശ്യപ്പെട്ടു

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ബി.എം മുസ്തഫ ഉത്ഘാടനം ചെയ്തു. മണ്ഡലം എം.എസ്‌.എഫ് ജനറൽ സെക്രട്ടറി മുഫാസി കോട്ട, ട്രഷറർ ജംഷീർ മൊഗ്രാൽ, എം.എസ്‌.എഫ് മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡണ്ട് നമീസ് കുതുകോട്ടി, സർഫറാസ് ബന്ദിയോട്, നജീൽ എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here