ബി.ജെ.പി വിട്ട് തിരിച്ച് കോണ്‍ഗ്രസിലേക്കോ?; ഒടുവില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ

0
239

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതും സംശയം ബലപ്പെടുത്തി.

എന്നാല്‍ ദിവസങ്ങള്‍ നീണ്ട വിവാദത്തില്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്ധ്യ. ട്വിറ്ററിലാണ് സിന്ധ്യയുടെ പ്രതികരണം.

കോണ്‍ഗ്രസിലേക്ക് മടങ്ങുന്നില്ലെന്ന പരോക്ഷസൂചനയാണ് സിന്ധ്യ നല്‍കിയത്. ‘സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാര്‍ച്ച് മാസത്തിലാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പിയില്‍ സിന്ധ്യ സംതൃപ്തനല്ലെന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങി വന്ന സിന്ധ്യ അനുകൂലിയായിരുന്ന സത്യേന്ദ്ര യാദവ് പറഞ്ഞിരുന്നു.

ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചത്. സിന്ധ്യ ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും സത്യന്ദ്ര പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here