ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നു

0
194

ന്യൂഡൽഹി: (www.mediavisionnews.in) പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീൻ ഷെയ്ഖിനും കോവിഡെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദാവൂദിന്റെ സുരക്ഷാഗാർഡുകളെയും പരിചാരകരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതു ശരിയല്ലെന്ന് ദാവൂദിന്റെ സഹോദരനും അധോലോക സംഘമായ ഡി കമ്പനിയുടെ മേധാവിയുമായ അനീസ് ഇബ്രാഹിം വാർത്ത ഏജൻസിയോടു വെളിപ്പെടുത്തി.

ഇതാദ്യമായല്ല, ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത പരക്കുന്നത്. മുംബൈ സ്ഫോടനക്കേസ് അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ദാവൂദ് കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണു വെള്ളിയാഴ്ച പുറത്തുവന്നത്. ദാവൂദ് രാജ്യത്തില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here