കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍

0
247

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടത്തെ സല്‍മാന്‍ മിന്‍ഹാജ് (26), കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ അര്‍ഷാദ് (23) എന്നിവരാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയത്. പ്രതികള്‍ക്ക് വേണ്ടി പോലീസും ജയില്‍ അധികൃതരും തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലാവുകയും ചെയ്തു.

ജൂണ്‍ രണ്ടിന് പുലര്‍ച്ചെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായാണ് അര്‍ഷാദും മിന്‍ഹാദും ഉള്‍പ്പടെ മൂന്നു പേര്‍ കുമ്പള പോലീസിന്റെ പിടിയിലായത്. മൂന്നുപേരെയും കോടതി റിമാന്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ജയിലില്‍ കൊറോണ ലക്ഷങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഇവരെ പൂടങ്കല്ല് ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് ആസ്പത്രിയിലെ കക്കൂസിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് ഇരുവരും ചാടിപ്പോയത്. തുടര്‍ന്ന് രാജപുരം പോലീസ് പത്തുമണിയോടെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here