ഉപ്പള: (www.mediavisionnews.in) ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും സുരക്ഷാ കരുതല്‍ മുന്‍ നിര്‍ത്തി ഉപ്പള സലഫി ജുമാ മസ്ജിദ് ഉടനെ തുറക്കില്ലെന്ന് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് പള്ളി കമ്മിറ്റിയുടെ അഭിപ്രായം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. വിശ്വാസികൾ സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.