കൊല്ലത്തെ നടുക്കി വീണ്ടും കൊലപാതകം; മദ്യ ലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി

0
202

കൊല്ലത്തെ നടുക്കി വീണ്ടും കൊലപാതകം. കൊല്ലം കുരീപ്പുഴയിൽ യുവാവ് മദ്യ ലഹരിയിൽ സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിച്ചു. അടിയേറ്റ് താഴെ വീണ ജോസ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്നലെ മാത്രം രണ്ട് കൊലപാതകമാണ് കൊല്ലത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. കൊല്ലം അഞ്ചൽ ഇടമുളക്കലിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചിരുന്നുു. രണ്ടാമത്തെ കൊലപാതകം റിപ്പോർട്ട് ചെയ്തത് കൊല്ലം നഗരത്തിൽ നിന്നാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയെ തുടർുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഈ മാസം തന്നെയാണ് കൊല്ലം അഞ്ചലിൽ ഉത്രയെന്ന യുവതിയും കൊല്ലപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here