കൈയ്യില്‍ ഉമ്മവെച്ച് അനുഗ്രഹം നല്‍കുന്ന ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു; വൈറസ് ബാധയേറ്റത് മുത്തം നല്‍കി അനുഗ്രഹം തേടാന്‍ എത്തിയവരില്‍ നിന്ന്

0
155

ഭോപ്പാല്‍: കൈയ്യില്‍ ഉമ്മവെച്ച് അനുഗ്രഹം നല്‍കുന്ന ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. ഇതിനു പുറമെ, ആള്‍ദൈവത്തിന്റെ കൈയില്‍ മുത്തയവരില്‍ പലര്‍ക്കും രോഗബാധയുണ്ടായിരുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവിടെ നിന്നാകാം വൈറസ് ബാധയേറ്റത് എന്നാണ് നിഗമനം.

രത്ലം ജില്ലയില്‍ 85 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 19 പേരും ബാബയുടെ പ്രദേശമായ നയാപുരയില്‍ നിന്നുള്ളവരാണ്. രോഗബാധിതരില്‍ പലരും ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തുകയും ചെയ്തു.

വിശ്വാസികളുടെ കൈയില്‍ മുത്തിയും ആഭിചാരക്രിയകള്‍ നടത്തിയുമാണ് ബാബ ജനശ്രദ്ധ നേടിയത്. ജൂണ്‍ നാലിനാണ് ഇദ്ദേഹം മരിച്ചത്. ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദ് പ്രജാപതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here