കുവൈത്തിൽ 454 പേർക്ക് കൂടി കോവിഡ്; 877 പേർക്ക് രോഗമുക്തി

0
278

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2324 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 454 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.877 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 35920 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 26759 ഉം ആയി ഉയർന്നു. പുതിയ രോഗികളി 41 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9829 ആയി.

24 മണിക്കൂറിനിടെ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 296 ആയി. നിലവിൽ 8865 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 171 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 334612 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here