കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി

0
207

കാസർകോട് (www.mediavisionnews.in) ജില്ലയ്ക്ക് ആശ്വാസ ദിനം. ഇന്ന് (ജൂൺ 10) ജില്ലയിൽ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.

കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോർക്കാടി സ്വദേശി യു.എ.യിൽ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി ,മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 29 ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവർക്കും ഉദയഗിരി സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 31 ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് ജൂൺ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവർക്കുമാണ് ഇന്ന് കോ വിഡ് നെഗറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here