കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
221

കാസർകോട്: (www.mediavisionnews.in) ഇന്ന്(ജൂണ്‍ 24) ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്നു വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ 15 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 19 ന് ദുബായില്‍ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്ക് ഇന്ന് (ജൂണ്‍ 24) കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് പോസിറ്റീവായ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് പോസറ്റീവായ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here