കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
388

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് (14.06.2020) കോവിഡ് രോഗം സ്ഥിരീകരിച്ചത് ആറ് പുരുഷന്മാർക്കാണ്. ചി കിത്സയിലുണ്ടായിരുന്ന ഒരാൾ രോഗവിമുക്തനായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ് പറഞ്ഞു.

ഈ മാസം ഏഴിന് ട്രെയിനിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന പടന്ന പഞ്ചായത്ത് സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചു. 58 ഉം 19 ഉം വയസുള്ളവരാണിവർ. ഏഴിന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ വന്ന 37 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി. ജൂൺ ഒന്നിന് യുഎഇ യിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി വന്ന 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി . മേയ് 28 ന് യുഎഇ യിൽ നിന്ന് വന്ന 56 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂൺ നാലിന് ഹരിയാനയിൽ നിന്ന് വന്ന 36 വയസുള്ള കിനാനൂർ കരിന്തളം പഞ്ചായത്ത്‌ സ്വദേശി എന്നിവർക്കാണ് സ്രവ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവായത്.

ഇതിൽ ബേഡഡുക്ക മംഗൽ ]പാടി സ്വദേശികൾ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റീൻ സംവിധാനത്തിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

മേയ് 25 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്ന് വന്ന 30 വയസുള്ള കുമ്പള സ്വദേശി രോഗമുക്തനായി. ഇദ്ദേഹം കാസർകോട് ഗവ.മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here