കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
232

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവര്‍

മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 വയസുള്ള കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി, മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, മേയ് 27 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 26 ന് മഹാരാഷ്ട്രയില്‍ നിന്ന് മിനി ബസില്‍ വന്ന 34 വയസുള്ള കുംബഡാജെ സ്വദേശിനി (ഇവരുടെ ഒപ്പം യാത്ര ചെയ്ത ഭര്‍ത്താവ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നിലവില്‍ ഇവര്‍ താമസിക്കുന്നത് കുമ്പള പഞ്ചായത്തിലാണ് ), മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 26 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്ന് വന്ന 32 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി , അബുദാബിയില്‍ നിന്ന് വന്ന 31 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി , മേയ് 23 ന് ടാക്‌സി കാറില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്‍ പാടി സ്വദേശി, മേയ് 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള കുമ്പള സ്വദേശിയും ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നെഗറ്റീവായത്

കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തി നേടി. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന 31 വയസുള്ള മംഗല്‍പാടി സ്വദേശിയ്ക്കാണ് കോവിഡ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here