കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
237

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് നാലുപേര്‍ക്കും കുവൈത്തില്‍ നിന്ന് വന്ന മൂന്നു പേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
മെയ് 23 ന് ട്രെയിനില്‍ വന്ന 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 60 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മെയ് 26 ന് ട്രാവലറില്‍ വന്ന 41 വയസുള്ള കുംബഡാജെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 32 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്തില്‍ നിന്ന് വന്നവര്‍
മെയ് 27 ന് വന്ന 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിയ്ക്കും മെയ് 30 ന് വന്ന 47 വയസുള്ള അജാനൂര്‍ സ്വദേശിക്കും ഇയാളുടെ ഏഴുവയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 19 ന് ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന 20 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിക്ക് സമ്പര്‍ക്കം വഴിയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് താമസം.

കോവിഡ് നെഗറ്റീവായവര്‍
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന വന്ന കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പൈവളിഗെ സ്വദേശി, 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്‍പാടി സ്വദേശി 44,47 വയസുള്ള പൈവളിഗെ സ്വദേശികള്‍, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 47,30 വയസുള്ള കുമ്പള സ്വദേശി,കള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here