തൃശൂർ: (www.mediavisionnews.in) കഞ്ചാവുമായി സിനിമാ-സീരിയൽ നടിയായ യുവതിയും ഡ്രൈവറും പിടിയിലായി. കോട്ടയം വെച്ചൂർ ഇടയാഴം സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയിൽ സുധീർ (45)എന്നിവരാണ് ചാലക്കുടിയിൽ പിടിയിലായത്. സരിത ഇപ്പോൾ എറണാകുളം എളമക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഇവരിൽ നിന്ന് ഒരുകിലോയാേളം കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്റ്റാൻഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസിന്റ സഹായത്തോടെ പിടികൂടുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ ബാഗിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.