ഒരു പോസ്റ്റിട്ടാൽ മിനിട്ടിനുള്ളിൽ കോടികൾ ഒഴുകും, സമൂഹമാധ്യമങ്ങൾ വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം. കാസർകോട് സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടി

0
305

കാസർകോട് (www.mediavisionnews.in): നവമാദ്ധ്യമ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കാസർകോട്ടെ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ തെരുവത്ത് മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും മേൽ നടപടികൾക്കായി ഡി.ജി.പി ക്ക് പരാതി കൈമാറിയതായി ഈ മെയിൽ മുഖാന്തരം അറിയിച്ചത്.

കഴിഞ്ഞ നാല് വർഷത്തോളമായി കേരളത്തിൽ നവമാദ്ധ്യമ സാധ്യതകൾ ഉപയോഗപ്പെടുത്തി ചിലർ നിർദ്ധന രോഗികളുടെ ചിത്രങ്ങൾ ഉപയോഗപ്പെടുത്തി ചികിത്സാ ആവശ്യാർത്ഥമെന്ന് പറഞ്ഞ് സമാഹരിച്ച് കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ചാരിറ്റി പ്രവർത്തനം ഒരു മാഫിയ സംസ്കാരത്തിലേക്ക് പോവുകയും, ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയെടുത്ത തുക ചാരിറ്റിക്കാരന്റെ ഇഷ്ടാനുസരണം വിനിയോഗിക്കുകയും ചെയ്യുകയാണത്രെ പതിവ്. കിഡ്നി, കരൾ, ഹൃദയ ശസ്ത്രക്രിയ എന്നീ ചികിത്സകൾക്കായി വൻകിട ആശുപത്രികളുമായി കൂട്ട് കച്ചവടം വരെ നടത്തുകയും, അവയവ കൈമാറ്റങ്ങൾ വരെ ഇതിന്റെ മറവിൽ നടക്കുന്നതായി അടുത്ത കാലത്ത് വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുറഹിമാൻ തെരുവത്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികൾ നൽകിയത്.

ക്രിയാത്മകമായ രീതിയിൽ രാഷ്ട്രിയ ഇടപെടൽ ഇല്ലാതെ അന്വേഷണം മുന്നോട്ട് പോയാൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചാരിറ്റിയുടെ മറവിൽ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രികളുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന അവയവദാന തട്ടിപ്പുകൾ വരെ പുറത്ത് കൊണ്ട് വരാൻ കഴിയുമെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here