ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം 10000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്.
10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. 396 പേരാണ് 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.
2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചതെന്ന് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വേള്‍ഡോമീറ്റേഴ്‌സ്.ഇന്‍ഫോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്താകമാനം 75,95,791 പേര്‍ക്കാണ് രോഗം ബാധിച്ചത്. 423819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3841338 പേര്‍ക്ക് രോഗം മുക്തമായി.
2089701 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. ബ്രസീലില്‍ 805649 പേര്‍ക്കും റഷ്യയില്‍ 502436 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.