ഇന്ത്യ – ചൈന സംഘർഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; പത്തിലേറെ മരണം സ്ഥിരീകരിച്ച് പി.ടി.ഐ

0
196

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യ – ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനീകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തിലേറെ സൈനികരുടെ മരണം വാര്‍ത്താ എജന്‍സിയായ പി.ടി.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലും ആളപായമുണ്ടായെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച ചെയ്ത് വിഷത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്.

ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.

ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര ചൈനീസ് സൈനികര്‍ മരിച്ചുവെന്ന് വ്യക്തമായിട്ടില്ല.

ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചത്. എത്ര ചൈനീസ്  സൈനികര്‍ മരിച്ചുവെന്ന് വ്യക്തമായിട്ടില്ല.

വിവാദഭൂമിയായ അക്സായി ചിന്‍ പ്രവിശ്യയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്സായി ചിനിനും ഇടയിലാണ് ഈ താഴ്വര.

വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് അക്സായി ചിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here