23 മുതല്‍ വിദേശയാത്ര ആവാം; നിബന്ധനകള്‍ പുറത്തുവിട്ട് യു.എ.ഇ

0
624

ഈ മാസം 23 മുതല്‍ വിദേശ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്ര നടത്താം. എന്നിരുന്നാലും എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല. എല്ലായിടത്തേക്കും യാത്ര ചെയ്യാനുമാകില്ല.

വിവിധ രാജ്യങ്ങളെ മൂന്നായി തിരിച്ചാണ് നിബന്ധന കൊണ്ടുവന്നിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സ്വദേശികള്‍ക്കും വിദേശികള്‍ക്കും പോകാം. എന്നാല്‍ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സയ്ക്കും അടുത്ത ബന്ധുവിനെ സന്ദര്‍ശിക്കുക എന്നിവയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മാത്രമേ യാത്രയ്ക്ക് അനുമതി നല്‍കൂ. അപകടസാധ്യത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരും.

കൊറോണ പ്രതിരോധത്തിനായുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം യാത്ര. യാത്രയ്ക്കു 48 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം. രോഗമില്ലാത്തവരെ മാത്രമേ രാജ്യം വിടാന്‍ അനുവദിക്കൂ. 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് യാത്രാനുമതി നല്‍കില്ല. സാംക്രമിക, ഗുരുതര രോഗമുള്ളവരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യാത്രാനുമതി നിഷേധിക്കും.

പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് ചികിത്സ ലഭ്യമാകും വിധം രാജ്യാന്തര ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. നിശ്ചിത സ്ഥലത്തേക്കല്ലാതെ പോകില്ലെന്നും തിരിച്ചെത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴയുമെന്നും സത്യവാങ്മൂലം നല്‍കണം.

മടങ്ങിയെത്തുമ്പോള്‍…

  • തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം യാത്രാ, ആരോഗ്യ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക.
  • അല്‍ഹൊസന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലൗഡ് ചെയ്‌തെന്നു ഉറപ്പുവരുത്തുക.
  • കോവിഡ് ടെസ്റ്റ് നടത്തുക.
  • 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുക.
  • അപകട സാധ്യതയില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍.
  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 24 മണിക്കൂറികം അംഗീകൃത കേന്ദ്രങ്ങളില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകുക.
  • വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനിലേക്കു മാറുക.

LEAVE A REPLY

Please enter your comment!
Please enter your name here