സഹകരണ ബാങ്കുകള്‍ ഇനി ആർബിഐ നിയന്ത്രണത്തിൽ; ഓർഡിനൻസിന് അംഗീകാരം

0
146

ന്യൂഡൽഹി∙ രാജ്യത്തെ 1482 അർബൻ കോർപറേറ്റീവ് ബാങ്കുകള്‍ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകും. ഇതു സംബന്ധിച്ച ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ കൃത്യമായ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 1482 അർബൻ കോർപറേറ്റീവ് ബാങ്കുകള്‍, 58 മൾട്ടി സ്റ്റേറ്റ് കോർപറേറ്റീവ് ബാങ്കുകൾ എന്നിവയാണ് റിസർവ് ബാങ്കിന്റെ അധികാര പരിധിയിൽ വരിക.

ഷെഡ്യൂൾഡ് ബാങ്കുകളുടെ മേൽ ഏതു തരത്തിലുള്ള അധികാരമാണോ റിസർവ് ബാങ്കുകൾക്കുള്ളത് അതിനു സമാനമായ നിയന്ത്രണം ഇനി സഹകരണ ബാങ്കുകൾക്കുമേലും ഉണ്ടാകും. അതേസമയം ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുകളെയും കാർഷിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ആർബിഐയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നിട്ടില്ല.

ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങളിൽ ആർബിഐയുടെ കർശനമായ വ്യവസ്ഥകൾ ഇനി ഉണ്ടാകും. കിട്ടാക്കടമുൾപ്പെടെയുള്ള കാര്യങ്ങൾ ആർബിഐയ്ക്കു പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യാം. 4.84 ദശലക്ഷം നിക്ഷേപകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാര്‍ അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here