സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നു മാസത്തേക്ക് കാലാവധി നീട്ടി നല്‍കി കുവൈറ്റ്. നിരവധി പേരുടെ വിസ കാലാവധി മേയ് 31-ന് അവസാനിക്കാനിരിക്കവെയാണ് സര്‍ക്കാരിന്റ പുതിയ തീരുമാനം.
സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14-ന് കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും കുവൈറ്റ് മേയ് 31 വരെ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ അതും അവസാനിച്ചിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ നിരവധി പേര്‍ രാജ്യത്ത് തുടരുന്ന അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.